മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനിൽ കണ്ടോത്ത് ദിനാചരണം സംഘടിപ്പിച്ചു. പ്രൊഫ ജോസഫ് കണ്ടോത്തിന്റെ അനുസ്മരണത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങിൽ കോളേജ് യൂണിയൻ ചെയര്മാന് അലക്സ് മാത്യു അദ്യക്ഷത വഹിച്ചു. കോളേജ് മാനേജരും കോട്ടയം അതിരൂപത സഹായ മെത്രാനുമായ മാർ ജോസഫ് പണ്ടാരശേരി പ്രൊഫ കണ്ടോത്തിനെ അനുസ്മരിച്ചു സംസാരിച്ചു ചടങ്ങിൽ കണ്ടോത്ത് സ്കോളര്ഷിപ്പുകളും മാനേജർ സ്കോളര്ഷിപ്പുകളും വിതരണം ചെയ്തു.
ചടങ്ങിനോടനുബന്ധിച്ചു ഇന്റർകോളേജിയറ്റ് പ്രസംഗമത്സരം സംഘടിപ്പിച്ചു മത്സരത്തിൽ മലബാർ ബി എഡ് ട്രെയിനിങ് കോളേജ് വിദ്യാർഥി ഷിബിൻ കെ കെ ഒന്നാം സ്ഥാനവും നിർമ്മലഗിരി കോളേജിലെ ലെനറ്റു മരിയ, ആൽബി ടോം, പി കെ എം കോളേജിലെ നൗഫൽ പി പി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി.


കോളേജ് പ്രിൻസിപ്പാൾ ഡോ സ്റ്റീഫൻ ടി എ, സ്റ്റാഫ് അഡ്വൈസർ ഡോ വീണ അപ്പുകുട്ടൻ വിദ്യാർഥി പ്രതിനിധി സി ട്രീസ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി നവ്യ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here